കോഴിക്കോട് : കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ഇ.ഡി. അന്വേഷണം തുടങ്ങി. പിടിയിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന്‍റെ മറവില്‍ കോടികളുടെ കുഴല്‍പ്പണം പ്രതികളിലേക്കെത്തിയെന്നാണ് നിഗമനം. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളള പണം ദുബായിലെത്തിക്കുകയും അവിടെ നിന്ന് കുഴല്‍പ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ് : ഇ.ഡി അന്വേഷണം തുടങ്ങി
RECENT NEWS
Advertisment



























