നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം തന്നെയെന്ന് കോടതി വ്യക്തമാക്കി. മികച്ച ബോഡി സ്ട്രക്ച്വര്‍ എന്ന കമന്റില്‍ ലൈംഗിക ചുവയില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നത്. ഇത് തനിക്ക് ലൈംഗികാതിക്രമമായി തോന്നിയെന്ന പരാതിക്കാരിയ്ക്ക് അനുകൂലമായി കോടതി വിധി പറയുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെടിവച്ചിടുന്ന കാട്ടുപന്നിയുടെ ജഡം സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഷൂട്ടർമാർക്ക് നൽകിയതിൽ പ്രതിസന്ധി

0
വിതുര: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ഷൂട്ടർമാർക്ക് തന്നെ ജഡം സംസ്കരിക്കാനുള്ള...

ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

0
പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന...

ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

0
കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം...

0
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള...