ചുട്ടുപൊള്ളി ഡൽഹി ; റെക്കോർഡ് താപനില രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. റെക്കോർഡ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാൽ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുരുഗ്രാമിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്.

ഡൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂർ വിഹാർ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില. പാലം ഏരിയയിൽ 46.6 ഡിഗ്രി താപനിലയും ആര്യ നഗറിൽ 46.8 ഡിഗ്രി താപനിലയും സ്‌പോർട്‌സ് കോംപ്ലക്‌സിൽ 48.4 ഡിഗ്രി താപനിലയും ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹിയിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...