Friday, December 8, 2023 1:56 pm

പുതുവത്സര ആഘോഷത്തിന്റെ മറവിൽ രാത്രിയിൽ കായംകുളത്ത് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം

കായംകുളം: പുതുവത്സര ആഘോഷത്തിന്റെ മറവിൽ രാത്രിയിൽ കായംകുളത്ത് രണ്ട് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ക്ഷേത്രം ഭാരവാഹികൾ കായംകുളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി. എരുവ കിഴക്ക് തിരുവമ്പാടി നവനീത ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേരാവള്ളി പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾക്ക് നേരെയാണ്  ആക്രമണം ഉണ്ടായത്. സമീപമുള്ള വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന പൾസർ ബൈക്കും നശിപ്പിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

നവനീത ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെളുപ്പിനെ ഭക്തർ എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. കസേരകൾ തല്ലിതകർക്കുകയും സപ്താഹത്തിന് സൂക്ഷിച്ചിരുന്ന വിറകുകൾ വാരിയെറിയുകയും ചെയ്തു. ഫ്ളക്സും നശിപ്പിച്ചി​ട്ടുണ്ട്.   മരക്കഷണം, വാഹനത്തിന്റെ ആക്സിൽ എന്നിവ കണ്ടെത്തി. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. കൈരളികുമാർ, സെക്രട്ടറി കെ.എൻ പ്രഭാകരൻ എന്നിവർ പരാതിയിൽ പറഞ്ഞു.  ക്ഷേത്രത്തിന്റെ ഗേറ്റ് തല്ലിതകർത്താണ് ആക്രമികൾ ക്ഷേത്രത്തി​ൽ പ്രവേശിച്ചതെന്ന് ചേരാവള്ളി പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സെക്രട്ടറി കെ.പി പ്രശാന്ത് കുമാർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിലേക്ക് കുതിച്ച് മെട്രോ ; ട്രയൽ റൺ വിജയകരം

0
കൊച്ചി : മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷൻ ആയ...

ഗൾഫ് രാജ്യങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിച്ചേക്കും

0
ദോഹ : ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിക്കണമെന്നത് ഉൾപ്പടെയുള്ള ശുപാർശകളുമായി ആഭ്യന്തര മന്ത്രാലയത്തിന്റ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടു, ഹണിട്രാപ്പിനും ശ്രമം നടന്നു, തെളിവുകൾ...

0
കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക...

ഡോ. ഷഹനയുടെ ആത്മഹത്യ ; ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ

0
തിരുവനന്തപുരം : സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ...