ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിൽ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ ജീവനക്കാരെത്തിയപ്പോഴാണ് ശ്രീകോവിൽ തകർന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിലും ദേവസ്വം ബോർഡിലും അറിയിച്ചു.

പിന്നീട് പോലീസെത്തിയ ശേഷം മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ചപ്പോഴാണ് കാണിക്കവഞ്ചി തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാഴ്ച മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിന് പുറത്തു വെച്ചിരുന്ന കാണിക്കവഞ്ചിയാണ് അന്നു കവർന്നത്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നത്. മേൽപ്പാലത്തിന് താഴെ തമ്പടിച്ചിരിക്കുന്ന നാടോടികളെയാണ് സംശയമെന്ന് ഉപദേശക സമിതി ഭാരവാഹികൾ പറയുന്നു.

രണ്ട് ദിവസമായി ചില നാടോടികൾ ക്ഷേത്ര പരിസരത്ത് കറങ്ങി നടന്നുവെന്നും ഇവർ പറയുന്നു. ബുധനാഴ്ച അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാക്കാഴം വടക്കേത്തയ്യിൽ മുജീബ് വാടക നൽകിയിരിക്കുന്ന വീട്ടിൽ പകൽ സമയത്ത് മോഷണ ശ്രമവും നടന്നിരുന്നു. വീട്ടുകാരില്ലാത്ത സമയത്ത് പാത്രങ്ങളും മോട്ടോറും മോഷ്ടിക്കാൻ ശ്രമം നടന്നു. സമീപ വാസികൾ എത്തിയപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...