തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി ഇ-ശ്രം പോർട്ടൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ജില്ലയിലെ അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. register.eshram.gov.in എന്ന പേർട്ടലിൽ ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നൽകി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒടിപി വെരിഫിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അക്ഷയ – പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി) വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഇ-ശ്രം കാർഡ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ -ശ്രം രജിസ്‌ട്രേഷൻ ബാധിക്കില്ല.

കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ, പത്ര ഏജന്റുമാർ, ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ, തടിപ്പണിക്കാർ, അതിഥിത്തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികൾക്കും ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...