അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രകുളം നവീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രകുളം നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിനായി എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായും ചിറ്റയം പറഞ്ഞു. കുളം നവീകരിച്ച് മോടി പിടിപ്പിക്കുന്നതിനായാണ് പണം അനുവദിച്ചത്. കുളം പൂര്‍ണമായും വൃത്തിയാക്കി നന്നായി വശങ്ങള്‍ പാറ കൊണ്ട് സംരക്ഷണഭിത്തികെട്ടി സ്റ്റീല്‍ കൈവരി പാകി മനോഹരമാക്കുക, കുളത്തിന്റെ കിഴക്കുവശം ടൈല്‍ പാകി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

അടൂര്‍ നഗരസഭയ്ക്കാണ് നിര്‍മാണ ചുമതല. എല്‍എസ്ജിഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ഡീറ്റൈല്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഭരണാനുമതി ലഭിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പായലും ചണ്ടിയും നിറഞ്ഞ് ആളുകള്‍ക്ക് പ്രയോജനപ്രദമല്ലാത്ത നിലയിലാണ് കുളം ഇപ്പോള്‍. വേനലിലും വറ്റാത്ത ഈ കുളം പ്രദേശത്തെ പ്രധാന ജലസ്രോതസാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...