16 കാരിയെ നിരന്തരമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി പോലീസിന്റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: 16 കാരിയെ നിരന്തരമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി പോലീസിന്റെ പിടിയിലായി. ചിതറയിലാണ് സംഭവം. ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് ചിത്ര പോ പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മുതൽ പെൺകുട്ടിയും പൂജാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആദ്യ പീഡനം. പീഡന വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതോടെ പൂജാരിയായ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡനത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഒടുവിൽ ഉറക്കഗുളികകൾ കഴിച്ചും കൈ ഞരമ്പ് മുറിച്ചും പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു.

ആശുപത്രിയിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനം പുറത്തു പറഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ചിതറ കുറക്കോട് ഭാഗത്തുനിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോക്സോ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അഭിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...