ക്ഷേ​ത്ര ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കെ.​പി.​എം.​എ​സ് നേ​താവിനെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് ​: ക്ഷേ​ത്ര ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കെ.​പി.​എം.​എ​സ് നേ​താ​വാ​യ ഓ​ട്ടോ ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി. കെ.​പി.​എം.​എ​സ് തൃ​ക്കാ​ക്ക​ര യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്റ് കാ​ക്ക​നാ​ട് വ​ല്യാ​ട്ടു​മു​ക​ള്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​പ്പ​ള്ളി മ​ക​ന്‍ ര​ഘു​വാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തെ​ങ്ങോ​ട് ഓ​ലി​ക്കു​ഴി വീ​ട്ടി​ല്‍ ഒ.​കെ സാ​ജു എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച്‌ ത​ല​യ്ക്ക് കു​ത്തി പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ഘു പ​റ​ഞ്ഞു. തെ​ങ്ങോ​ട് വ​ല്യാ​ട്ടു​മു​ക​ളി​ലെ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര ഭ​ര​ണ​ത്തെ ചൊ​ല്ലി​യുണ്ടായ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ കെ.​പി.​എം.​എ​സ് ശാ​ഖ​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ്​ പി​ള​ര്‍​പ്പു​ണ്ടാ​കു​ക​യും ക്ഷേ​ത്ര ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും കോ​ട​തി ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ ര​ഘു അം​ഗ​മാ​യി​ട്ടു​ള്ള വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി വ​രി​ക​യും ചെ​യ്തു. ഇ​തി​ലെ വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ര​ഘു​വി​ന്റെ ആ​രോ​പ​ണം. ശ​നി​യാ​ഴ്ച രാ​ത്രി കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര റോ​ഡി​ല്‍ വെ​ച്ച്‌​ സാ​ജു ര​ണ്ട് ത​വ​ണ ര​ഘു​വി​ന്റെ ഓ​ട്ടോ​റി​ക്ഷ​ക്ക് വ​ട്ടം വെ​ച്ച്‌ അ​മ്പ​ല​ത്തി​ല്‍ ക​യ​റി​യാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യം വാ​ഹ​ന​ത്തി​ല്‍​നി​ന്ന് വ​ലി​ച്ചി​റ​ക്കി ത​ല​യി​ല്‍ പ​ല​ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു എ​ന്നും പ​രാ​തി​യി​ലു​ണ്ട്. ര​ഘു ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ഘു​വി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ.​പി.​എം.​എ​സ് തൃ​ക്കാ​ക്ക​ര യൂ​നി​യ​ന്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​എം.​എ​സും തൃ​ക്കാ​ക്ക​ര പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...