ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി: ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​റ​സ്​​റ്റി​ല്‍. തൃ​ശൂ​ര്‍ കുന്നം​കു​ളം ക​മ്പി​നി​പ്പ​ടി രാ​യ്മ​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ റ​ഷീ​ദി​നെ​യാ​ണ് (47) മാ​ന​ന്ത​വാ​ടി സി.​ഐ എം.​എം. അ​ബ്ദുള്‍ ക​രീ​മും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. 2018ല്‍ ​മാ​ന​ന്ത​വാ​ടി കാ​ഞ്ചി കാ​മാ​ക്ഷി അ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോവിലി​ലെ മാ​ല, ഭ​ണ്ഡാ​ര​ത്തി​ലെ 10,000 രൂ​പ എ​ന്നി​വ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. പി​ലാ​ക്കാ​വി​ലെ ഭാ​ര്യ​വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വ​യ​നാ​ട്‌, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി 10 മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. കൂ​ടാ​തെ എ​ട്ടു വിവാഹം കഴി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ സീ​ല്‍ നി​ര്‍​മ്മാണം, വ്യാ​ജ രേ​ഖ ച​മ​ക്ക​ല്‍, പാ​സ്പോ​ര്‍​ട്ട് ആ​ക്‌ട്, വി​വാ​ഹ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളും ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. പ്ര​തി​യെ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട​തി​യി​ല്‍ ഹാജ​രാ​ക്കിയ  പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...