മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുക. മാസ്ക് നിര്‍ബന്ധമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയപ്പോഴും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. തീരുമാനത്തിനെതിരെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയും ബി.ജെ.പിയും രംഗത്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും തുറക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. ഒമ്പത് മുതല്‍12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാവും അധ്യയനം ആരംഭിക്കുക.