Wednesday, September 18, 2024 5:35 pm

ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

തട്ടയിൽ : ആനക്കുഴി മലനടക്ഷേത്രത്തിൽ കർക്കടകവാവ് ദിവസം തിലഹവനം, പിതൃപൂജ എന്നിവ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. വഴിപാട് വിവരങ്ങൾക്ക്-8594008244, 9207676081 എന്നീ നമ്പറിൽ ബന്ധപ്പെടാം.
കുടശ്ശനാട് : തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിൽ ബലിതർപ്പണം ശനിയാഴ്ച 4.30-ന് തുടങ്ങും. ക്ഷേത്രത്തിൽ തിലഹവനത്തിനും പിതൃപൂജയ്ക്കുമുള്ള സൗകര്യമുണ്ടാകും.
കലഞ്ഞൂർ : മഹാദേവർക്ഷേത്രത്തിൽ കർക്കടക വാവിന്റെ ഭാഗമായി മൂന്നിന് രാവിലെ ഒൻപതുമണി മുതൽ പിതൃസ്മരണയ്ക്കായി പിതൃപൂജ, തിലഹോമം, വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമജപം എന്നിവ നടത്തും. രാവിലെ 10.30-ന് പൂജാ സമർപ്പണം നടത്തും.
കല്ലേലി : ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവുബലി മൂന്നിന് 4.30-ന് തുടങ്ങും. പ്രകൃതിസംരക്ഷണ പൂജയോടെയാണ് വാവുബലിക്ക് തുടക്കം കുറിക്കുന്നത്. മലദൈവങ്ങൾക്ക് കരിക്ക് പടേനി, ഭൂമിപൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ എന്നിവ പ്രത്യേകം നടത്തും. കോന്നിയിൽനിന്നു കല്ലേലിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും. റവന്യൂ, ആരോഗ്യം, പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സേവനവും അന്നേദിവസം കാവിൽ ഉണ്ടായിരിക്കും. ഫോൺ-8921001540

അരുവാപ്പുലം : എള്ളാംകാവ് മഹാദേവക്ഷേത്രത്തിൽ കർക്കടകവാവ് ബലി തർപ്പണം മൂന്നിന് പുലർച്ചെ അഞ്ചു മുതൽ ആരംഭിക്കും. അച്ചൻകോവിലാറിന്റെ തീരത്താണ് തർപ്പണത്തിനുള്ള സൗകര്യം. ബലികർമ്മത്തിന് ശേഷം വിഷ്ണുനടയിൽ വിഷ്ണുപൂജ, പിതൃപൂജ എന്നിവ നടത്താം. ആറുമുതൽ അന്നദാനം ഉണ്ടായിരിക്കും. ഫോൺ: സെക്രട്ടറി പ്രകാശ് അമ്പലാം മഠം-6238726937
വള്ളിക്കോട് : തൃക്കോവിൽ പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവു ദിവസം തിലഹവനം, പിതൃപൂജ എന്നിവ നടത്താം. ധന്വന്തരി മൂർത്തി ക്ഷേത്രമായ ഇവിടെ ഔഷധക്കഞ്ഞി ഉണ്ടായിരിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് പ്രദീപ് പറഞ്ഞു. ഫോൺ -9744457595
കോന്നി : മുരിംഗമംഗലം മഹാദേവക്ഷേത്രക്കടവിൽ കർക്കടകവാവു ദിവസം രാവിലെ അഞ്ച് മുതൽ ബലിതർപ്പണം നടത്താം. ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം എന്നിവ ഉണ്ടായിരിക്കും.
കോന്നി : മങ്ങാരം ഇളങ്ങവട്ട ക്ഷേത്രക്കടവിൽ വാവുബലി ദിവസം പുലർച്ചെ 4.30 മുതൽ പിതൃതർപ്പണം ആരംഭിക്കും. അനുബന്ധപൂജകൾ ക്ഷേത്രത്തിൽ നടത്താം.
തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ കർക്കടകവാവുബലിയും തിലഹവനവും ശനിയാഴ്ച രാവിലെ അഞ്ചു മുതൽ നടക്കും. ശിവദാസൻ ആചാര്യ മുഖ്യകാർമികത്വം വഹിക്കും.
മണ്ണടി : മണ്ണടി ദേവീക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് മൂന്നിന് രാവിലെ അഞ്ചുമുതൽ കാമ്പിത്താൻ കടവിൽ വാവുബലി തർപ്പണം നടക്കും. മണ്ണടി പഴയകാവ് ദേവീക്ഷേത്രം മേൽശാന്തി ശിവദാസൻപോറ്റിയുടെ മേൽനോട്ടത്തിൽ ശൂരനാട് തെക്ക് ഇഞ്ചക്കാട് ദേവായനത്തിൽ രമേശ് കെ.നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ബലിതർപ്പണം നടക്കുന്നത്. മണ്ണടി ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ശശിധരൻ പിള്ള, സെക്രട്ടറി ജി. മോഹനേന്ദ്രക്കുറുപ്പ്, ഖജാൻജി ടി.ഗംഗാധരൻ എന്നിവർ അറിയിച്ചു. ഫോൺ: 9947480490, 9946410238.
ആനയടി : വല്ലാടസ്വാമിക്ഷേത്രത്തിൽ ഓഗസ്റ്റ് മൂന്നിന് രാവിലെ നാലുമുതൽ വാവുബലിതർപ്പണം നടക്കും. പിതൃപൂജ, തിലഹോമം, അന്നദാനം എന്നിവ നടക്കും. ഫോൺ: 9645223883.
തെങ്ങമം : തോട്ടുവാ കണ്ണമ്പള്ളിൽ ദേവീക്ഷേത്രത്തിലെ വാവുബലി തർപ്പണവും തിലഹോമവും ശനിയാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്രക്കടവിൽ നടക്കും.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കോന്നി ഇളകൊള്ളൂരിൽ കാട്ടുപോത്തുകള്‍ ഇറങ്ങി : തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ഇളകൊള്ളൂരിൽ കാട്ടുപോത്തുകൾ ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ്...

ഗഗന്‍യാന്‍ ദൗത്യ നിരീക്ഷണ കേന്ദ്രത്തിനായുള്ള സ്ഥലം കണ്ടെത്തി ഐഎസ്ആര്‍ഒ

0
മനുഷ്യരെ ബഹിരാകാശത്തയക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍...

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു ; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

0
കാസർകോട്: കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു....

ഭോപാലിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു ; അധ്യാപകൻ അറസ്റ്റിൽ

0
ഭോപാൽ: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. സ്കൂളിൽവെച്ചാണ് 28കാരനായ...