രാത്രികാല മത്സ്യബന്ധനം ; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടലിലെ രാത്രികാല മത്സ്യബന്ധനത്തിൽ നിന്ന് താങ്ങുവള്ളങ്ങളെ താൽക്കാലികമായി വിലക്കി കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും. അധി​ക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് കടലി​ൽ നടത്തുന്ന മത്സ്യബന്ധനത്തി​നി​ടെ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടാകുന്നത് വർദ്ധി​ച്ചതി​നാലാണ് താങ്ങുവള്ളങ്ങളെ താൽക്കാലികമായി വിലക്കിയത്. പുലർച്ചെ 4ന് ശേഷം മാത്രമേ ഇവയ്ക്ക് കടലിൽ പോകാൻ അനുമതിയുള്ളൂ. വിലക്ക് ലംഘിക്കുന്നവരുടെ വള്ളം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 1980ലെ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ നിയമപ്രകാരം അധി​ക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം നിരോധിച്ചതാണ്. മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്നതി​നാലാണ് ഇവ നിരോധിച്ചത്.

കൂടുതൽ മത്സ്യം കിട്ടുന്നതിനാൽ ചില തൊഴി​ലാളി​കൾ ഈ രീതി പിന്തുടരുന്നുണ്ട്. നീണ്ടകര, അഴീക്കൽ ഭാഗങ്ങളിൽ നിന്ന് പത്തിലധികം പേർ ഒന്നിച്ചുപോകുന്ന താങ്ങുവള്ളങ്ങളാണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി നടത്തുന്നത്. ഇതി​നോട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതി​ർപ്പാണ്. ആലപ്പാട് ഭാഗത്തുനിന്നുള്ളവർ തീവ്ര ലൈറ്റ് ഉപയോഗി​ച്ച് മത്സ്യബന്ധനം നടത്തുന്നതായി ആരോപിച്ച് നീണ്ടകര പുത്തൻതുറ ഭാഗത്തുള്ളവർ തടയാനായി സംഘടിക്കുകയും സംഘർഷ സാദ്ധ്യത ഉടലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം വിളിച്ചുചേർത്താണ് സമാധാനം പുനഃസ്ഥാപിച്ചത്. പിന്നീട് ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും താങ്ങുവള്ളങ്ങളെ രാത്രികാല മത്സ്യബന്ധനത്തിൽ നിന്ന് വിലക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...