നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ താത്ക്കാലിക പാലം തകര്‍ന്ന് അപകടം ; ഇരുപതോളം പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പാലത്തിന്റെ മുകളില്‍ അപകടം നടക്കുമ്പോള്‍ 30 പേരോളം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കൈയ്ക്കും കാലിനും ഒടിവ് ഉള്‍പ്പെടെ പറ്റിയ ആളുകളെ ആശുപത്രിയിലെത്തിച്ചെന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്‌സിലെ സന്തോഷ് എന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിക്കിലും തിരക്കിലും നിന്ന് ഓടിമാറാന്‍ ശ്രമിച്ച ചിലര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലെത്തിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പഞ്ചായത്തിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. മ്യൂസിക് വാട്ടര്‍ ഷോ നടക്കുന്നതിന് സമീപത്തുവെച്ചാണ് താത്ക്കാലിക പാലം തകര്‍ന്നുവീണത്. ആകെ ആയിരത്തിലധികം പേരാണ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...