കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പോലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട് തലശ്ശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവർ എസ്ഐയേയും ആക്രമിക്കുകയായിരുന്നു. നേരത്തേയും മാഹിയിലും തലശ്ശേരിയിലും ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ വീണ്ടും കത്തുന്നു വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി...

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...