കായിക മന്ത്രി ജനീഷിനെതിരെ DYFI സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തു; താത്ക്കാലിക ഡോക്ടറെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത താത്ക്കാലിക ഡോക്ടറെ പുറത്താക്കി. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ദന്തല്‍ സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യാ ദയാനന്ദന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിന്റെ ലംഘനമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡോക്ടറെ പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നിരിക്കുന്നത്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. മന്ത്രി ഒ ജെ ജനീഷിനെതിരെ കാസര്‍കോട് വിവിധയിടങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് നടന്ന പ്രതിഷേധത്തിലായിരുന്നു ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി ; കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെ...

0
തിരുവനന്തപുരം: കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ സംസ്ഥാന പോലീസ് മേധാവി റവാഡ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി ഇൻഡ്യ മുന്നണി ; ഒക്ടോബർ ആറിന് വൻ...

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം....

വൻതോതിൽ നിരോധിത പാൻമസാല കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; കാറിൽ നിന്ന് പിടികൂടിയത് ആയിരക്കണക്കിന്...

0
കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626...

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് കച്ചവടം;7 പൊതികളിലായി ഒളിപ്പിച്ച് കടത്തിയ പ്രതികൾ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കുൾപ്പെടെ വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേരെ വലപ്പാട്...