സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10 ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ് വിഷയങ്ങളിൽ പ്രാക്ടിക്കൽ വിഭാഗത്തിലും ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് എയ്സ്തറ്റിക്സ് വിഷയത്തിൽ തിയററ്റിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. പത്തിന് ഏതെങ്കിലും വിധത്തിൽ അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യാഥാക്രമം ഒക്ടോബർ 27, 31 തീയതികളിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണവും ചർച്ചയും
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ “നീതി ശതകത്തെ” ആസ്പദമാക്കി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്തിന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രമേയം “നീതിബോധം നീതിശതകത്തിൽ” എന്നാണ്. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് കെ. സുകുമാരൻ “യുക്തിയും നീതിയും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, കവിയും എഴുത്തുകാരനുമായ രാജഗോപാലൻ കാരപ്പറ്റ, ടി. രാധാകൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. എ. പി. ഫ്രാൻസിസ്, ഡോ. കെ. വി. അജിത്കുമാർ, ഡോ. രൂപ വി., ഡോ. കവിത എം. എസ്., ഡോ. ആതിര ജാതവേദൻ എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...