പത്ത് ലക്ഷം അക്കൗണ്ടുകള്‍ അപകടത്തില്‍ ; മുന്നറിയിപ്പുമായി ഫേസ്ബുക്ക്‌

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : ആപ്പിളിന്‍റെയും ആല്‍ഫബെറ്റിന്‍റെയും സോഫ്റ്റ് വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നു. പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. പ്രശ്‌നക്കാരായ 400 ആപ്പുകളില്‍ 45 എണ്ണം നീക്കം ചെയ്തതായി ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ നീക്കം ചെയ്തു.

ഇത്തരം ആപ്ലിക്കേഷനുകളുടെ ജനപ്രീതി സൈബര്‍ കുറ്റവാളികള്‍ക്ക് നന്നായറിയാം. ആ മാതൃക അനുകരിച്ച് അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുന്നതിനായി അവര്‍ ആളുകളെ കബളിപ്പിക്കുകയാണ്. മെറ്റയുടെ ഗ്ലോബല്‍ ത്രെട്ട് ഡിസ്‌റപ്ഷന്‍ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...