മുംബൈ : ശീതള പാനീയ വിപണിയിലേക്ക് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വൻ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. കോടികൾ മുടക്കി ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ റിലയൻസ് ഗ്രൂപ്പ് സ്വന്തമാക്കിയത് വ്യവസായരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയത്.
ജനങ്ങൾക്കിടയിൽ ‘സീറോ ഷുഗൾ ട്രെൻഡ്’ വർദ്ധിച്ച് വരികയാണ്. ഈ അവസരം മുതലെടുത്ത് റിലയൻസ് പലതരത്തിലുളള നീക്കങ്ങളും നടത്തുന്നുണ്ട്. കൊക്കക്കോള, പെപ്‌സികോ പോലെയുള്ള ആഗോള കമ്പനികൾ ഇതിനകം തന്നെ ഷുഗർലെസ് ഡ്രിങ്കുകൾ അവതരിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഇവയ്ക്ക് കമ്പനികൾ ഉയർന്ന വിലയാണ് നിശ്ചയിക്കുന്നത്. ആ അവസരത്തിലാണ് റിലയൻസ് വെറും പത്ത് രൂപയ്ക്ക് ഡയറ്റ്, ലൈറ്റ് ഡ്രിങ്കുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.