തിരുവനന്തപുരം : താൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം ആദ്യ ഘട്ടമായി പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധ്യക്ഷനായി 6 മാസം കഴിഞ്ഞു. അടുത്ത 35 ദിവസം നിർണായകമാണ്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ഗൃഹസമ്പർക്കത്തിൻ്റെ ദിവസങ്ങൾ. വിശ്രമിക്കാനാകാത്ത ദിനങ്ങളാണ്. പാർട്ടി കാഴ്ച്ചപ്പാട് വീടുവീടാന്തരം കയറി ജനങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനൽ ഇലക്ഷൻ. സെമി- ക്വാർട്ടർ അല്ല ഫൈനൽ തിരഞ്ഞെടുപ്പുകൾ. നിയമസഭ തിരഞ്ഞെടുപ്പും ഫൈനലാണ്. കേരളത്തിൽ അധികാരം പിടിക്കണം. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും പ്രചരിപ്പിക്കുന്ന നുണ പൊളിക്കണം. ആ രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ജനങ്ങളെ വിഢികളാക്കുന്ന രീതി അടുത്ത 35 ദിവസം കൊണ്ട് പൊളിക്കണം. കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റ് മാജിക്കുകളില്ല. പത്ത് കൊല്ലത്തെ സി പി ഐഎം ഭരണം അനാസ്ഥയുടെത്. അയ്യപ്പൻമാരെ ദ്രോഹിച്ച സിപിഐഎം അയ്യപ്പ സംഗമം നടത്തുന്നു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സിപിഐഎം വികസന സദസ് സംഘടിപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























