പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ തന്നെ ജലവിതരണം ഇവിടെ കാര്യക്ഷമമാക്കാനാകും. ജല്‍ ജീവന്‍ പദ്ധതി വഴിയാണ് പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള വിതരണം നടപ്പാക്കുക. 2316 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി വഴി നല്‍കുക.

അങ്ങാടി – കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതിക്കായി 74 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അങ്ങാടി പഞ്ചായത്തില്‍ 1.64 കി.മീ ഡിഐ പൈപ്പുകളും 14,92 കി.മീ പിവിസി പൈപ്പുകളും 2.59 കി.മീ ജിഐ പൈപ്പുകളും ഉള്‍പ്പെടെ ആകെ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. പമ്പാനദിയില്‍ മാടത്തുംപടി കടവില്‍ പുതിയ കിണര്‍ നിര്‍മിച്ചാണ് ജലം ഉറപ്പാക്കുക. നിലവിലുള്ള മുഴുവന്‍ ടാങ്കുകളും തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും അങ്ങാടി പഞ്ചായത്തിലെ ജലവിതരണം സുഗമമാക്കുന്നത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...