Saturday, July 13, 2024 5:36 am

വര്‍ണക്കൂടാരം മഴവില്ലില്‍ തിളങ്ങി വള്ളംകുളം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുട്ടികള്‍ക്ക് ക്ലാസ് മുറിക്കുള്ളിലും പുറത്തും വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭിക്കാന്‍ സൗകര്യങ്ങളുമായി വള്ളംകുളം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂളിലെ വര്‍ണകൂടാരം മഴവില്ല് പദ്ധതി. സ്റ്റാര്‍സ് പദ്ധതി എസ് എസ് കെ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച വര്‍ണക്കൂടാരം മഴവില്ല് പ്രീ സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതിയിലൂടെയാണ് ഭൗതിക സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പഠനം ആസ്വാദ്യകരമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉല്ലാസത്തിനും വിശ്രമത്തിനും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

തറയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഏഴു നിറങ്ങള്‍ ചേര്‍ന്ന മാറ്റുകള്‍, കുട്ടികള്‍ക്കായുള്ള ആധുനിക നിലവാരത്തില്‍ നിര്‍മിച്ച പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ക്കൊപ്പം സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ചിരിക്കുന്ന പാറയുടെ മുകളില്‍ നിന്നും വീഴുന്ന വെള്ളച്ചാട്ടവും അതിന് താഴെയുള്ള കുളവും അതിനു മുകളിലൂടെയുള്ള സുരക്ഷിത കൈവരികള്‍ കെട്ടിയ നടപ്പാലവും പുതിയ സ്‌കൂള്‍ അനുഭവം നല്‍കും. കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് എല്ലാ ശേഷികള്‍ക്കും വികാസ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പാക്കുന്നതിനായി വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി 12 ഇടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

കരകൗശലയിടം, നിര്‍മാണയിടം, ശാസ്ത്രാനുഭവയിടം, പഞ്ചേന്ദ്രിയ അനുഭവയിടം, ഹരിതോദ്യാനം, നൂതന സാങ്കേതികവിദ്യായിടം (ഇ – ഇടം) താളമേളയിടം, വര്‍ണവരയിടം, ഭാഷാ വികസനയിടം, കുഞ്ഞരങ്ങ് (ആവിഷ്‌കാരയിടം) കേളിയിടങ്ങള്‍ (അകം പുറം) ഗണിതയിടം എന്നിവയാണിവ. സ്റ്റാര്‍സ് പദ്ധതി പ്രകാരം എസ് എസ് കെ 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പ്രീ പ്രൈമറി വര്‍ണക്കൂടാരം മഴവില്ലും ഒരു ലക്ഷം രൂപ വിനയോഗിച്ച് പല്ലാങ്കുഴി പ്രോജക്ടും നിര്‍മിച്ചത്.

പല്ലാങ്കുഴി പ്രോജക്ടിലൂടെ അനുവദിച്ച ഒരു ലക്ഷം രൂപയ്ക്ക് ശിശു സൗഹൃദ ഫര്‍ണിച്ചര്‍, കളിയുപകരണങ്ങള്‍, ബാല ( ബില്‍ഡിംഗ് ആസ് എ ലേണിംഗ് എയിഡ്) തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ സ്‌കൂളില്‍ നടപ്പാക്കിയിട്ടുണ്ട്. കഥ പറച്ചില്‍, കഥ വായന എന്നിവയുടെ സംസ്‌കാരം വീട്ടിലും പ്രീസ്‌കൂളിലും സൃഷ്ടിക്കുന്നതിന് കഥോത്സവവും സംഘടിപ്പിക്കും. സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഏറ്റവും മികച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുന്നതിന് വര്‍ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് തിമിംഗല ഛർദ്ദി​ പിടിച്ചെടുത്തു

0
കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയ ആംബർഗ്രീസ് (...

കോവിഡ് വൈറസ് ഇപ്പോഴും ഉണ്ട്, ആഴ്ചതോറും 1700 മരണങ്ങൾ സംഭവിക്കുന്നു ; ലോകാരോഗ്യസംഘടന

0
ജനീവ: കോവിഡ് മഹാമാരി ഇപ്പോഴും ആഴ്ചയിൽ 1700 പേരുടെ ജീവനെടുക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.)....

ഇന്ത്യയിലെ ജനസംഖ്യ 2060 ൽ 170 കോടിയാകും ; ചൈനക്കാർ 121 കോടിയായി കുറയും,...

0
ന്യൂയോർക്ക്: ഇന്ത്യയിെല ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്....

അഭിമാന നിമിഷം ; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ...

0
ഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ ഒന്നാംസ്ഥാനം നിലനിർത്തി...