Tuesday, June 25, 2024 3:55 am

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മുന്നേറുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വള്ളംകുളം ഗവ. ഡി.വി. എല്‍.പി സ്‌കൂളിലെ പ്രീ – സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വര്‍ണക്കൂടാരം മഴവില്ല് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികള്‍ക്ക് മികച്ച പഠന അവസരങ്ങള്‍ ലഭിക്കുന്നതിന് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനവും പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തി. കുട്ടികളുടെ ഭൗതിക, ശാരീരിക, മാനസിക വളര്‍ച്ച നിര്‍ണയിക്കുന്ന പ്രീ സ്‌കൂള്‍ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൂടുതല്‍ സ്‌കൂളുകളില്‍ പ്രീ സ്‌കൂള്‍ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാലയ ശാക്തീകരണ പദ്ധതിക്ക് പ്രീ സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വലിയ പിന്തുണയാണ് നല്‍കുന്നത്. വര്‍ണകൂടാരം മഴവില്ല് പദ്ധതിയിലൂടെ ഗവണ്‍മെന്റ് ഡി.വി.എല്‍.പി സ്‌കൂളിന്റെ അന്തരീക്ഷം ശിശു സൗഹൃദപരമായി മാറ്റപ്പെട്ടു. കുട്ടികളുടെ കൗതുകത്തെ ഉണര്‍ത്തുന്നതിനും ബൗദ്ധിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയമായ ഇടങ്ങളും സ്‌കൂളില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വള്ളംകുളം ഗവണ്‍മെന്റ് ഡി.വി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പല്ലാങ്കുഴി ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ ഡിപിഒ എസ്. സുജമോള്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാര്‍സ് പദ്ധതി പ്രകാരം എസ് എസ് കെ 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പ്രീ പ്രൈമറി വര്‍ണക്കൂടാരം മഴവില്ലും ഒരു ലക്ഷം രൂപ വിനയോഗിച്ച് പല്ലാങ്കുഴി പ്രോജക്ടും നിര്‍മിച്ചത്. സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഏറ്റവും മികച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുന്നതിന് വര്‍ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. പ്രീ സ്‌കൂളിന്റെ അകവും പുറവും കുട്ടിക്ക് സമൃദ്ധമായ അനുഭവങ്ങള്‍ ലഭിക്കാന്‍ പര്യാപ്തമാക്കുന്നതിന് വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി 12 ഇടങ്ങള്‍ സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്, സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍ ബാബു, കെ.കെ. വിജയമ്മ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, സിപിഐഎം ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാര്‍, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, പുല്ലാട് എഇഒ ബി.ആര്‍. അനില, പുല്ലാട് ബിപിസി എന്‍.എസ്. ജയകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.സി. മിനിമോള്‍, എസ്.എം.സി പ്രസിഡന്റ് സജീവ് കെ ഒട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി...

6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

0
കൊച്ചി : ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ ചോർച്ച ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപുരോഹിതൻ

0
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയിൽ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ...

പോലീസിലെ ഒഴിവുകൾ പൂഴ്ത്തിവെച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത...