ആഭ്യന്തര കലാപ ഭീഷണി : അമേരിക്കയില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ആഭ്യന്തര കലാപത്തിന് സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ പൂര്‍ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറയുന്നു. കലാപത്തിന് ശ്രമിച്ചതായി വ്യക്തമായ തെളിവുകള്‍ ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജോ ബൈഡന്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷണിയുയര്‍ന്നിട്ടുള്ളതെന്നും ജനുവരി 20 മുതല്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.

സമീപദിവസങ്ങളില്‍ അക്രമാസക്തമായ ലഹളകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നൂറ്റി അമ്പതില്‍പ്പരം തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തുകയാണെങ്കില്‍ ഉടനെ ബന്ധപ്പെട്ടവരെയും പോലീസിനെയോ വിളിച്ചുവിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...