‘മകളുടെ എന്‍ജിഒകള്‍ക്കെതിരെ അന്വേഷണം വേണം’ ; ആക്ടിവിസ്റ്റ് ഷെഹല റാഷിദിനെതിരെ പിതാവ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഷെഹ്‌ല റാഷിദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ റാഷിദ് ഷോറ. ഭീകരവാദ ഫണ്ടിങ് കേസില്‍ അറസ്റ്റിലായവരുമായി ഷെഹ്‌ലയ്ക്ക് ബന്ധമുണ്ടെന്നും ഇവരുടെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ കുടുംബവുമായി അകന്ന് കഴിയുകയാണ് ഇയാള്‍.

വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിട്ടുണ്ട്. ഷെഹ്‌ല നടത്തുന്ന എന്‍ജിഒകള്‍ക്കെതിരേയും ഇവരുടേയും അമ്മയുടേയും ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കശ്മീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹ്‌ല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് ഇയാളുടെ മുഖ്യ ആരോപണം. ഭീകരവാദ ഫണ്ടിങ് കേസില്‍ എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ എഞ്ചിനിയര്‍ റാഷിദ്, വ്യവസായി ആയ സഹൂര്‍ വതാലി എന്നിവരില്‍ നിന്നായി ഷെഹല മൂന്ന് കോടി കൈപ്പറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷമാണ് ഷെഹ്‌ല രാഷ്ട്രീയത്തിലേക്കെത്തിയത്. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിതാവ് രംഗത്തെത്തുന്നത്.

ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയാണ് ഇവര്‍. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹ്‌ല പ്രഖ്യാപിച്ചിരുന്നു. ഇവര്‍ നടത്തുന്ന എന്‍ജിഒകളെ സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിരുന്നു. ഷെഹല, സഹോദരി, മാതാവ്, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...