ബന്ദിപ്പോര : ജമ്മുകശ്മിരിലെ ബന്ദിപ്പോരയിൽ നിന്ന് ഒരു ഭീകരനെ പിടികൂടി. ഇനാ ഭായ് എന്ന ഇംതിയാസ് അഹ് ബീഗ് ആണ് പിടിയിലായത്. ബാരാമുള്ള ജില്ലയിലെ ബെയ്‌ഗ് മൊഹല്ല ഫത്തേപോറ സ്വദേശിയാണ് ഇയാള്‍. ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, രണ്ട് എകെ മാഗസിനുകൾ, 59 എകെ റൗണ്ടുകൾ എന്നിവയും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
ബുദ്ഗാം ജില്ലയിലെ ഗോപാൽപോരയിൽ ആഗസ്റ്റ് 15ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു, കത്വ, സാംബ, ദോഡ ജില്ലകളിലും പോലീസ് റെയ്ഡ് തുടരുകയാണ്.