ശ്രീനഗര്‍ : സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് പേരെ അറസ്റ്റ് ചെയ്തതായി ജമ്മുകശ്മീര്‍ പോലീസ്. ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത്. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പോലീസ് പറയുന്നു. ആഗസ്റ്റ് 15ന് മുന്‍പ് ജമ്മുകശ്മീരില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഇവര്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നു.
ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോര്‍സൈക്കിളില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ രാജ്യത്ത് പുലര്‍ത്തുന്നത്. രാജ്യത്ത് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.