സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേരെ അറസ്റ്റ്​ ചെയ്തതായി​ ജമ്മുകശ്​മീര്‍ പോലീസ്​

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേരെ അറസ്റ്റ് ചെയ്തതായി​ ജമ്മുകശ്​മീര്‍ പോലീസ്​. ജെയ്​ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​ പിടിയിലായത്​. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പോലീസ്​ പറയുന്നു. ആഗസ്റ്റ്​ 15ന്​ മുന്‍പ് ജമ്മുകശ്​മീരില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ്​ സ്ഥലങ്ങളിലും ഇവര്‍ ആക്രമണം​ ആസൂത്രണം ചെയ്​തിരുന്നു.

ഭീകരരില്‍ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. മോ​ട്ടോര്‍സൈക്കിളില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ്​ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട്​ അനുബന്ധിച്ച്‌​ കനത്ത ജാഗ്രതയാണ്​ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്ത്​ പുലര്‍ത്തുന്നത്. രാജ്യത്ത്​ സൈനിക പോസ്റ്റുകള്‍ക്ക്​ നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്​ ഇന്‍റലിജന്‍സ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...