ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആസൂത്രണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഇത്തരത്തില്‍ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴിയാണ് രഹസ്യ സന്ദേശം കൈമാറിയിരുന്നതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പുതിയ കമാന്‍ഡറും മൗലാനാ മസൂദിന്റെ ഇളയ സഹോദരനുമായ അബ്ദുല്‍ റൗഫിന്റേതാണ് മെസേജിംഗ് ആപ്ലിക്കേഷനിലൂടെ സന്ദേശം കൈമാറാനുള്ള ആശയം.
പുല്‍വാമ ആക്രമണത്തിന് ശേഷം മറ്റ് നിരവധി ആക്രമങ്ങള്‍ ആസൂത്രണം ചെയ്യാനും ഭീകരരെ റിക്രൂട്ട് ചെയ്യാനുമെല്ലാം ഈ രീതി ഉപയോഗിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ ഭീകരരുമായി ആശയവിനിമയം നടത്താന്‍ ടെക്‌സറ്റ്‌നൗ പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.