ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കും ; നീക്കം ഡല്‍ഹിയില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ ഇന്നലെ പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന രേഖാചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കും. പൊതുജനങ്ങളുടെ സഹായത്തോടെ ഭീകരരെ പിടികൂടാനാണ് പോലീസ് പദ്ധതി.

ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പിടിയിലായ എട്ടുപേരില്‍ രണ്ട് പേര്‍ക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയവരാണ്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് അറിയിച്ചിരുന്നു. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എട്ട് ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതി ഇട്ടതായാണ് ലഭിച്ച വിവരം. ഡല്‍ഹിയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പരിശോധനകള്‍ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.

ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമെന്ന് പോലീസ് പറയുന്നു. പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...