മണിപ്പൂരിൽ തീവ്രവാദ നുഴഞ്ഞുകയറ്റ ശ്രമം ; ഇംഫാൽ താഴ്‌വരയിൽ വ്യോമനിരീക്ഷണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യോമ നിരീക്ഷണം ശക്തമാക്കി. സൈനിക ഹെലികോപ്റ്ററുകളിലാണ് വ്യോമസേനയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നത്. ഇംഫാൽ താഴ്‌വരയിലും, മ്യാൻമാർ അതിർത്തി മേഖലയിലും സുരക്ഷ സന്നാഹങ്ങളും, ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിലെ കൊടുംവനങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് വനമേഖലയിൽ തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 14 കമ്പനി സേനയെയാണ് ഇതിനോടകം വിന്യസിച്ചിരിക്കുന്നത്. ഏതാനും ദിവസമായി മണിപ്പൂർ സംഘർഷബാധിത പ്രദേശമായതിനാൽ, സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിൽ, അക്രമം കുറഞ്ഞതോടെ കർഫ്യൂവിൽ രാവിലെ 7 മണി മുതൽ 10 മണി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, കലാപത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...