സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏറ്റുമുട്ടലുണ്ടായി ; ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂടി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോ​പ്പി​യാ​നി​ലെ റംമ്പാ​ന്‍ മേഖലയി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂടി​യെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. റംമ്പാന്‍ മേ​ഖ​ല​യി​ല്‍ ഭീ​ക​രരു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ല്‍ ന​ടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. നേ​ര​ത്തെ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ലെ ക​ങ്ക​ന മേഖലയിലുണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ലെ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ക​രാ​ര്‍ ലം​ഘി​ച്ചു. ജ​മ്മു കാ​ശ്മീ​രിലെ പൂ​ഞ്ചില്‍ ശ​നി​യാ​ഴ്ച രാ​ത്രി എട്ടിനു യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യായിരുന്നു ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പാ​ക് വെ​ടി​വ​യ്പി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് യാ​തൊ​രു നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...