പത്തനംതിട്ട ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തീരുമാനിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ (സെമി ലോക്ക് ഡൗണ്‍ ) ബിയിലും 10 മുതല്‍ 15 വരെയുള്ളവ (ലോക്ക് ഡൗണ്‍ ) സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ (ട്രിപ്പിള്‍ ലോക്ക് ഡൗണ്‍) ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

ജില്ലയിലെ കാറ്റഗറി A യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
പത്തനംതിട്ട നഗരസഭ, വള്ളക്കോട്, എഴുമറ്റൂര്‍, ഇലന്തൂര്‍, കവിയൂര്‍, കോട്ടാങ്ങല്‍, തോട്ടപ്പുഴശേരി, പന്തളം-തെക്കേക്കര, മല്ലപുഴശേരി എന്നീ പഞ്ചായത്തുകള്‍.

കാറ്റഗറി B യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
അടൂര്‍ നഗരസഭ, ഇരവിപേരൂര്‍, കോയിപ്രം, തണ്ണിത്തോട്, കോഴഞ്ചേരി, കടപ്ര, മലയാലപ്പുഴ, കോന്നി, മൈലപ്ര, ചെറുകോല്‍, പുറമറ്റം, തുമ്പമണ്‍, കുളനട, അയിരൂര്‍, കുറ്റൂര്‍, പ്രമാടം, നിരണം, നാരങ്ങാനം, കടമ്പനാട്, മെഴുവേലി, റാന്നി-പഴവങ്ങാടി, ചെന്നീര്‍ക്കര, ചിറ്റാര്‍, കലഞ്ഞൂര്‍, റാന്നി-അങ്ങാടി, റാന്നി, ഏഴംകുളം എന്നീ പഞ്ചായത്തുകള്‍.

കാറ്റഗറി C യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
തിരുവല്ല, പന്തളം നഗരസഭകള്‍, വെച്ചൂച്ചിറ, അരുവാപ്പുലം, ഏറത്ത്, പെരിങ്ങര, ഏനാദിമംഗലം, റാന്നി-പെരുനാട്, ആറന്മുള, കല്ലൂപ്പാറ, കൊടുമണ്‍, സീതത്തോട്, കൊറ്റനാട്, മല്ലപ്പള്ളി, പള്ളിക്കല്‍, നെടുമ്പ്രം, ഓമല്ലൂര്‍, ആനിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍.

കാറ്റഗറി D യില്‍ (ട്രിപ്പിള്‍ ലോക്ക് ഡൗണ്‍) ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
നാറാണംമൂഴി, വടശേരിക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...