ടെസ്റ്റ് റാങ്കിംഗ് ; വൻ കുതിപ്പുമായി സിറാജ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യൻ താരങ്ങള്‍. ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി മൂന്ന് സ്ഥാനം ഉയര്‍ന്ന് ബാബര്‍ അസമിനെയും മറികടന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പത്താം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യൻ താരങ്ങള്‍ക്ക് നേട്ടമായതെങ്കില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മോശം പ്രകടനം ബാബര്‍ അസമിന് തിരിച്ചടിയായി. റാങ്കിംഗില്‍ ബാബര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തേക്ക് വീണു.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് രണ്ടാമതും ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്ത് മാര്‍നസ് ലാബുഷെയ്ന്‍ ആണുള്ളത്. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ആണുള്ളത്. മുഹമ്മദ് സിറാജാണ് ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഏറ്റവും അധികം നേട്ടം കൊയ്ത താരം. കേപ്ടൗണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തോടെ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സിറാജ് പതിനേഴാം സ്ഥാനത്തെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...