പരിശോധനാ ഫലങ്ങള്‍ വൈകുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കൊറോണ സൂപ്പര്‍ സ്‌പ്രെഡിലേക്ക് കടന്നിട്ടും പരിശോധനാ ഫലങ്ങള്‍ വൈകുന്നു. മൂന്ന് ദിവസം വരെ പരിശോധനാ ഫലത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫലം വൈകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫലം വൈകുന്തോറും അപകട സാധ്യത കൂടും. കൊറോണയുണ്ടെന്ന് അറിയാതെ ഇറങ്ങി നടക്കുന്നവര്‍മൂലം  രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയേറെയാണ്. ഇത് സൂപ്പര്‍ സ്‌പ്രെഡിന് വഴിവയ്ക്കും.

രോഗവ്യാപനത്തിന് മുമ്പ്  സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ എട്ട് മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിതുടങ്ങിയതോടെ ലാബുകളിലേക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണം കൂടി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഏറിയതോടെ കൊറോണ ലാബുകള്‍ക്ക് താങ്ങാവുന്നതിലുമധികം സാമ്പിളുകളാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കൊറോണ ലാബുകളില്‍ ടെക്‌നീഷ്യന്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൊറോണ ലാബുകള്‍ സജ്ജമാക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...