സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ 35 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ 35 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം.ടെണ്ടര്‍ വ്യവസ്ഥ അട്ടിമറിച്ചും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്ന വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചു. മില്ലുകളില്‍ നിന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിംഗ് കോര്‍പ്പറേഷന്‍ നേരിട്ട് പേപ്പര്‍ വാങ്ങാന്‍ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്.

2015– 16 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി വൈകിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെത്തിയത്. രണ്ട് വര്‍ഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പര്‍ മില്ലുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ 2016 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കെബിപിഎസ്സിന് അനുമതി നല്‍കി.സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് ബില്ലുകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥയില്‍. സ്റ്റേഷനറി വകുപ്പ് ടെണ്ടര്‍ വിളിച്ച്‌ ധനകാര്യ വകുപ്പ് അനുമതില്‍ വിദ്യാഭ്യാസ വകുപ്പ് മില്ലുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന രീതി അച്ചടിയില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം.എന്നാല്‍ ഈ ആനുകൂല്യത്തിന്‍റെ മറവില്‍ പിന്നീട് എന്താണ് സംഭവിച്ചത്.2016-17 അദ്ധ്യയന വര്‍ഷത്തിലേക്കായി കെബിപിഎസ്സ് നേരിട്ട് ടെണ്ടര്‍ വിളിച്ചത് 83 സെന്‍റിമീറ്റര്‍,80 ജിഎസ്‌എം നിലവാരത്തില്‍ 6000 മെട്രിക് ടണ്‍ പേപ്പര്‍.ടെണ്ടറില്‍ റേറ്റ് ക്വോട്ട് ചെയ്യാതെ പങ്കെടുത്ത ആദിത്യ അശ്വിന്‍ എന്ന കന്പനിയില്‍ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകള്‍.

ആന്ധ്രയില്‍ നിന്നുള്ള ഡെല്‍റ്റ ,ശ്രീ ശക്തി പേപ്പര്‍ മില്ലുകളില്‍ നിന്നായി ആകെ മൊത്തം 59 കോടി 73 ലക്ഷം രൂപയ്ക്ക് പേപ്പര്‍ വാങ്ങിയതായി സര്‍ക്കാരിന് നല്‍കിയ ഇന്‍വോയിസില്‍ വ്യക്തം. എന്നാല്‍ എല്ലാ ബില്ലുകളും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് പരിശോധിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.എന്നിട്ടും തൊട്ടടുത്ത വര്‍ഷം 2017 18 അദ്ധ്യയന വര്‍ഷത്തേക്ക് പേപ്പര്‍ വാങ്ങുന്നതിന് 75 കോടി രൂപ കെബിപിഎസ് ആവശ്യപ്പെട്ടപ്പോള്‍ ഈ തുക അത്രയും സര്‍ക്കാര്‍ കൈമാറി.ചോദ്യം ഇനിയാണ്. 2017 ജൂണ്‍ 30 വരെ വാറ്റ് നികുതിയായിരുന്നു.

രാജ്യം ജിഎസ്ടിയിലേക്ക് മാറിയത് ജൂലൈ 1 മുതല്‍.2017 ,ജൂലൈ 30 വരെ 117 കോടി രൂപ 77ലക്ഷം രൂപയുടെ പേപ്പര്‍ വാങ്ങിയെന്നാണ് കെബിപിഎസ് കണക്കുകള്‍.രണ്ട് ശതമാനമായിരുന്നു അന്ന് വാറ്റ് നികുതി.അങ്ങനെ എങ്കില്‍ 2.25 കോടി രൂപ എങ്കിലും നികുതി ഇനത്തില്‍ കന്പനികള്‍ അടച്ചിരിക്കണം.എന്നാല്‍ ഇന്‍പുട്ട് ക്രെഡിറ്റായി കന്പനികള്‍ എടുത്തത് 1 കോടി 61 ലക്ഷം രൂപ.ഈ തുക പ്രകാരം പേപ്പര്‍ വാങ്ങിയത് 80 കോടി 50 ലക്ഷം രൂപയ്ക്ക് മാത്രമാണ്. 37 കോടി രൂപയുടെ അധിക തുക കെബിപിഎസ്സ് സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് വ്യാജ ബില്ലുകള്‍ നല്‍കിയെന്നാണ് ആരോപണം. പാഠപുസ്തകം അല്ലാതെ കെബിപിഎസ്സ് അച്ചടിക്കുന്ന കൊമേഴ്ഷ്യല്‍ പ്രിന്റിംഗിനായി എത്തിക്കുന്ന പേപ്പറുകളും കുട്ടികള്‍ക്കുള്ള പാഠപുസ്തക അച്ചടി ഇനത്തില്‍ ഉള്‍പ്പെടുതിയതായാണ് രേഖകള്‍ പറയുന്നത്.ഈ കാലയളവില്‍ ടോമിന്‍ തച്ചങ്കരിയായിരുന്നു കെബിപിഎസ് എംഡി.

ക്രമക്കേട് ഇവിടെ അവസാനിക്കുന്നില്ലെന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി കെബിപിഎസ്സിലെ പാഠപുസ്തക അച്ചടിക്ക് പിറകെ ഉള്ള വിവരാവകാശപ്രവര്‍ത്തകന്‍ ചങ്ങനാശ്ശേരി സ്വദേശി രതീശന്‍ എന്‍ എസ് പറയുന്നു. പാഠപുസ്തക അച്ചടിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രതീശന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....