ഷാനിന് വെട്ടേറ്റതിന് പിന്നാലെ ടിജി മോഹന്‍ദാസ് നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വര്‍ഷങ്ങളായി അല്‍പം കൂടുതലായിരുന്നു. എന്നുമായിരുന്നു ടിജി മോഹന്‍ദാസ് ട്വീറ്ററിലൂടെ നടത്തിയ പ്രതികരണം.

ഷാനിന് വെട്ടേറ്റ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാത്രി 10.35 യോടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.’ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിന് വെട്ടേറ്റു എന്ന് എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വര്‍ഷങ്ങളായി അല്‍പം കൂടുതലായിരുന്നു കേട്ടോ.. ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു’ ഇന്നലെ രാത്രി 9.30 യോടെയായിരുന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ പൊതു വഴിയില്‍വെച്ച്‌ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷമാണ് ഒരു സംഘം എത്തി ആക്രമിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും ; മൂന്നാം ഘട്ട ചോദ്യം...

0
കൊച്ചി: മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം...

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര...

0
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച്...

0
ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...