ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ് ; ആരോപണങ്ങൾ ലക്ഷ്യം വയ്ക്കുന്നത് അനിലിനെയല്ല ആന്റണിയെ എന്നും കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറിനൊപ്പം എന്തിന് സഞ്ചരിച്ചുവെന്ന് ബി.ജെ.പി. കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കര്‍ മറുപടി പറയുമെന്ന്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ച ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ്. ഇപ്പോഴുയര്‍ന്ന ആരോപണം അനില്‍ ആന്റണിയേയല്ല, എ.കെ. ആന്റണിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ‘ഈ ആരോപണമുന്നയിച്ചയാള്‍ മുമ്പും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. 13 കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് പറയുന്നത്. കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്. കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല. ആന്റണിയെ വാര്‍ധക്യകാലത്തും വെറുതേ വിടുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍.’ -സുരേന്ദ്രന്‍ പറഞ്ഞു.

പാനൂര്‍ സ്‌ഫോടന കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് നടന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രതികള്‍. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലില്‍ മൂന്ന്...

0
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...