അടൂർ : ജനറൽ ആശുപത്രിയിലേക്കുവരുന്ന വാഹനങ്ങൾ പാർക്കു ചെയ്യാൻ ആശുപത്രി പരിസരത്ത് സ്ഥലമില്ല. ഇതുകാരണം അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തുകൂടെയുള്ള റോഡരികിലാണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പാർക്കുചെയ്യുന്നത്. ഇതിനാൽ റോഡിൽ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. ആശുപത്രിക്കു പുറത്തെ റോഡിലും വ്യാപാര സ്ഥാപനങ്ങൾക്കു മുൻപിലുമൊക്കെയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ഇരുചക്രവാഹനങ്ങളാണ് പാർക്കുചെയ്യുന്നവയിൽ കൂടുതൽ. കുറച്ചുവർഷങ്ങൾക്കുമുമ്പ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ ആശുപത്രിക്കുള്ളിൽ പാർക്കുചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ കെട്ടിടങ്ങൾ കൂടിയതോടെ ആശുപത്രിക്കകത്തുള്ള പാർക്കിംഗ് ഒഴുവാക്കി. ഇതാണ് വാഹനങ്ങൾ റോഡിൽ പാർക്കുചെയ്യാൻ കാരണം. ആശുപത്രി പരിസരംമുതൽ എം.എൽ.എ.ഓഫീസ് പരിസരം വരെയും ഒരുഭാഗത്ത് ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ടനിരയാണ്. ആശുപത്രിയിൽ വരുന്ന വാഹനങ്ങൾ പ്രത്യേകം പാർക്കുചെയ്യാനുള്ള ഒരുസംവിധാനവും നടപ്പാക്കാൻ അടൂർ ജനറൽ ആശുപത്രിക്കോ ആശുപത്രിയുടെ നിയന്ത്രണമുള്ള നഗരസഭയ്ക്കോ സാധിച്ചിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























