തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ വനിതാ മേയര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. ഇത്തവണ വനിതാ മേയര്‍മാരായിരുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി.

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്.

കോഴിക്കോട് ഇത്തവണ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും വനിതകളാകും ഭരണം കയ്യാളുക. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം സ്ത്രീ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും (അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും എട്ടെണ്ണം പട്ടിക വര്‍ഗ സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....