സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം നടക്കില്ലെന്ന് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം നടക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് നാടിന്റെ വികസ പദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രിയുടെ പ്രതികരണം.

”സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ പദ്ധതിയെ അട്ടിമറിച്ച്‌ ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാന്‍ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ട്. പദ്ധതികളുടെ വിജയത്തിന് അഹോരാത്രം യത്‌നിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിക്കളയുക എന്ന ലക്ഷ്യത്തോടെ വാര്‍ത്തകള്‍ പ്ലാന്റു ചെയ്യപ്പെടുന്നു.

സത്യമോ വസ്തുതയോ അല്ല അവര്‍ക്കു വേണ്ടത്. പദ്ധതി നിര്‍ഹണമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ സിരകളില്‍ ഭീതിയും ആശങ്കയും പടരണം. അതോടെ എല്ലാം താളം തെറ്റുമല്ലോ. പദ്ധതി മുടങ്ങുമല്ലോ. എങ്ങനെയും ആ ലക്ഷ്യം നടക്കണമെന്ന അപകടകരമായ വാശിയിലാണ് മാധ്യമങ്ങളില്‍ കല്‍പിത കഥകള്‍ നിറയുന്നത്. നാടിന്റെ വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടതില്ല”- ഫേസ്‌ബുക്ക് പോസ്റ്റില്‍ മന്ത്രി തോമസ് ഐസക് പോസ്റ്റില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...