തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം ; സംവരണക്രമം തുടരാo : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ അദ്ധ്യക്ഷ പദവിയില്‍ സംവരണത്തിനുള‌ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.  സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം മൂന്നാംതവണയും അദ്ധ്യക്ഷ സ്ഥാനം സംവരണമായാല്‍ പൊതുവിഭാഗമാക്കേണ്ട.

തുടര്‍ച്ചയായി മൂന്നാം തവണയും അദ്ധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ സംവരണവിഭാഗത്തിന് വരുന്നിടത്ത് അത് മാ‌റ്റി പൊതുവിഭാഗത്തിലാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് മുന്‍പ് വിധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പടെ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നായിരുന്നു അന്ന് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. മുന്‍ ഉത്തരവ് പഞ്ചായത്ത്, മുനിസിപ്പാലി‌റ്റി ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് മാ‌റ്റങ്ങള്‍ ബുദ്ധിമുട്ടാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ എതിര്‍ത്ത് കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന 20 ഹര്‍ജികളിലും കക്ഷിയായിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അദ്ധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജില്ലാപഞ്ചായത്തുകളില്‍ പാലക്കാടും മലപ്പുറത്തും മാ‌റ്റം വേണ്ടിവരും. മാത്രമല്ല ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലി‌റ്റികളിലും മാ‌റ്റം കൊണ്ടുവരേണ്ടിവരും. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...