ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൈപ്പൂയക്കാവടികൾ ആടിയെത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൈപ്പൂയക്കാവടികൾ ആടിയെത്തി. തൈപ്പൂയനാളായിരുന്ന വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ തുടങ്ങിയ കാവടിയഭിഷേകം പൂർത്തിയായത് രാത്രി എട്ടരയോടെയാണ്. പുലർച്ചെ മുതൽ രാത്രിവരെ ഹരിപ്പാട്ടെ വഴികളിലെല്ലാം കാവടിസംഘങ്ങളായിരുന്നു. താളമേളങ്ങളുടെ അകമ്പടിയിൽ ചുവടുചെച്ചുനീങ്ങിയ കാവടിസ്വാമിമാർക്കൊപ്പം വായ്ക്കുരവയും ശരണമന്ത്രങ്ങളുമായി ഭക്തജനങ്ങളും അനുഗമിച്ചു. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുള്ള 56 ക്ഷേത്രങ്ങളിലാണ് ഹരിപ്പാട്ടെ തൈപ്പൂയ കാവടിയാട്ടത്തിനായി കാവടികൾ നിറച്ചത്. ഈ ക്ഷേത്രങ്ങളിൽനിന്നാണ് കാവടിസംഘങ്ങൾ ആചാരപ്രകാരം പുറപ്പെട്ടത്.

മുൻവർഷങ്ങളെക്കാൾ കൂടുതൽ കാവടികളാണ് ഇത്തവണയുണ്ടായിരുന്നത്. തൈപ്പൂയനാളിൽ പുലർച്ചെ മൂന്നരയ്ക്കാണ് നടതുറന്നത്. മേൽശാന്തിമഠത്തിൽനിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം അഭിഷേകംചെയ്തത്. തുടർന്ന് മറ്റു ക്ഷേത്രങ്ങളിൽനിന്നുള്ള എണ്ണക്കാവടികൾ അഭിഷേകത്തിനെടുത്തു. രാവിലെ ആറരവരെ എണ്ണക്കാവടിയഭിഷേകം തുടർന്നു. പിന്നാലെ ശർക്കര, നെയ്യ്, പാൽ, കരിക്ക്, കരിമ്പിൻനീര്, പനിനീർ തുടങ്ങിയ ദ്രവ്യങ്ങൾനിറച്ച കാവടികൾ ആടിയെത്തി. ഉച്ചയ്ക്ക് 12-ന്‌ ബ്രാഹ്മണ സമൂഹമഠത്തിൽനിന്നുള്ള കളഭക്കാവടികൾ അഭിഷേകം ചെയ്തു. ഇതോടെയാണ് പുലർച്ചെ തുടങ്ങിയ കാവടിവരവിന് ഇടവേളയായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...