ആലപ്പുഴ : തകഴിയിലെ കർഷകൻ കെജി പ്രസാദിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷക മോർച്ച ഇന്ന് മാർച്ച് നടത്തും. ആലപ്പുഴ കളക്ട്രേറ്റിലേക്ക് രാവിലെ 10ന് നടക്കുന്ന മാർച്ച് കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ ഉദ്ഘാടനം ചെയ്യും. വിവിധ ആർഎസ്എസ്-ബിജെപി നേതാക്കളും സമരത്തിൽ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇന്നും കെജി പ്രസാദിന്റെ വീട് സന്ദർശിക്കും. പ്രസാദിന്റെ സ്ഥലമായ തകഴി കുന്നുമ്മയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന യോഗം യുഡിഎഫ് സംസ്ഥാന കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫിലെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നാണ് കർഷകൻ മരിച്ചതെന്ന് കഴിഞ്ഞ ദിവസം പോലീസിന് കൈമാറിയ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ച പ്രസാദ് ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























