കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. ഛത്തീസ്ഗഡ് സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ച് കാര്യമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന രാഷ്ട്രീയ കക്ഷികളുണ്ടാവാം. എന്നാൽ സഭക്ക് ഈ നിലപാടില്ല. ഛത്തീസ്ഗഡ് ബിജെപി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കന്യാസ്ത്രീകളുടെ കാല് പിടിക്കുന്ന കാർട്ടൂൺ പുറത്തിറക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ പലരും പലതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കും. അതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ബിജെപിയെ പറയാൻ തങ്ങൾ മടിക്കുന്നില്ല. തെറ്റിനെ തെറ്റ് എന്നുതന്നെ വിളിക്കും. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും പാർട്ടിയെ നിരന്തരം ആക്രമിക്കുക എന്ന രീതി തങ്ങൾക്കില്ല. തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താനുള്ള ആർജവത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും ബിഷപ്പ് പാംപ്ലാനി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...