തലശ്ശേരി ബിഷപ്പ് സാംസ്കാരിക കേരളത്തിന് തന്നെ അപമാനം ; എഐവൈഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റ് മരിച്ചവരാണെന്നുള്ള തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശം പദവിക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. സാംസ്‌കാരിക കേരളത്തിന് തന്നെ ബിഷപ്പ് അപമാനമെന്നും എന്‍ അരുണ്‍ അഭിപ്രായപ്പെട്ടു. എല്ലാ വ്യക്തികള്‍ക്കും എല്ലാകാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണമെന്നില്ല. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയരുതെന്നും എന്‍ അരുണ്‍ പറഞ്ഞു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയില്‍ വെച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റ് മരിച്ചവരാണെന്നും ചിലര്‍ സമരത്തിന് പോയി പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നുമായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം. അപ്പോസ്തലന്‍മാര്‍ നന്‍മയ്ക്കും സത്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും എന്നാല്‍ രാഷ്ട്രീയ രക്തസാക്ഷികള്‍ അവരെപ്പോലെയല്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....