2022 ലെ ആപ്പ് സ്റ്റോർ ട്രാൻസ്പരൻസി റിപ്പോർട്ട് പുറത്തുവിട്ട് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. വിവിധ സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്ന് 2022ൽ 1474 ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട് പറയുന്നു. ഇതിൽ 1435 എണ്ണം ചൈനീസ് ആപ്പുകളും 14 എണ്ണം ഇന്ത്യൻ ആപ്പുകളുമാണ്. ചില ആപ്പുകൾ നീക്കം ചെയ്യാമെന്ന് പല രാജ്യങ്ങളിലെയും സർക്കാരുകൾ ആപ്പിളിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം ആപ്പുകൾ രാജ്യത്തിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അഭ്യർത്ഥന. ലോകമെമ്പാടുമുള്ള വിവിധ ഏജൻസികളിൽ നിന്ന് മൊത്തം 18,412 അപ്പീലുകളാണ് ആപ്പിളിന് ലഭിച്ചത്. ഇതിൽ ചൈനയുടെ 5,484 എണ്ണവും ഇന്ത്യയുടെ 709 എണ്ണം ഉൾപ്പെടുന്നു.
1435 ചൈനീസ് ആപ്പുകളും 14 ഇന്ത്യൻ ആപ്പുകളും 10 പാക്കിസ്ഥാനി ആപ്പുകളും 7 റഷ്യൻ ആപ്പുകളുമാണ് ആപ്പിൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം പിൻവലിച്ച 24 ഇന്ത്യൻ ആപ്പുകൾ ആപ്പിൾ പുനഃസ്ഥാപിക്കുകയും ചെയ്തു. 2022 ലെ കണക്കനുസരിച്ച് ആപ്പ് സ്റ്റോറിൽ ആകെ 1,783,232 ആപ്പുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























