പെരുനാട് ബഥനി പുതുവേൽ മേഖലകളിൽ നാളെ മുതൽ തോട്ടങ്ങളിലെ കാട് തെളിക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേൽ മേഖലകളിൽ നാളെ മുതൽ തോട്ടങ്ങളിലെ കാട് തെളിക്കാൻ തീരുമാനമായി. വന്യ മൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടേയും വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
റബ്ബർ തോട്ടങ്ങൾ കാടെടുക്കാതെ കിടക്കുന്നതിനാലാണ് കാട്ടു മൃഗങ്ങൾ മിക്കവയും നാട്ടിൻ പ്രദേശങ്ങളിലേക്ക് ഇറങ്ങിയത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാടെടുക്കാൻ തീരുമാനിച്ചത്.

കടുവ പശുവിനെ പിടിച്ച ഭാഗങ്ങളിലെ കാട് എടുക്കുന്നതിന് വനം വകുപ്പ് നേതൃത്വം നൽകും. മറ്റു കാടുപിടിച്ച തോട്ടങ്ങളിലെയും കാട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത്, ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടങ്ങൾ വലിയ തോതിൽ കാടുപിടിച്ച് കിടക്കുകയാണ്. കൂടാതെ കോട്ടമല എസ്റ്റേറ്റ് , ഗോവ എസ്റ്റേറ്റ്, കാർമ്മൽ , ബഥനി എന്നിവ ഉൾപ്പെടെയുള്ള തോട്ടങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടങ്ങളിലെ കാട് നീക്കം ചെയ്യാൻ ഒരാഴ്ച മുമ്പ് സ്ഥലം ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉടമകൾ കാട് എടുക്കാം എന്ന് ഉറപ്പു നൽകിയിരിക്കുന്നത്.

കാട് എടുക്കുന്നതിന് മുന്നോടിയായി അതാത് ഭാഗങ്ങളിൽ പഞ്ചായത്ത് , ക്ഷീരവികസന വകുപ്പ്, വനം വകുപ്പ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു കൊണ്ട് ജനകീയ യോഗങ്ങൾ വിളിച്ച് ചേർക്കും. തുടർന്ന് ചൊവ്വാഴ്ച പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. കടുവ ഭീഷണിയുള്ള പ്രദേശങ്ങളിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കാനും തീരുമാനമായി.

വടശ്ശേരിക്കരയിലെ കാട്ടാന ശല്യം നേരിടുന്നതിനായി അടിയന്തര പ്രാധാന്യത്തോടെ തിങ്കളാഴ്ച മുതൽ പേഴുംപാറ -ചിറക്കൽ, ബൗണ്ടറി ഭാഗത്ത് 2 കി.മീ ദൂരത്തിൽ സോളാർ വേലി സ്ഥാപിക്കുമെന്ന് ഡി എഫ് ഒ അറിയിച്ചു. കാട്ടാന വടശ്ശേരിക്കര ടൗണിനോട് ഏറ്റവും അടുത്തുള്ള ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയത്. ടൗണിൽ ഇറങ്ങിയാൽ സ്ഥിതി ഇതിലും ഗുരുതരമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി രണ്ടു കിലോമീറ്റർ ദൂരം സോളാർ വേലി ഇപ്പോൾ സ്ഥാപിക്കുന്നത്.

കടുവ ഭീഷണിയുള്ള മേഖലകളിൽ പശുക്കളെ അഴിച്ചുവിടുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഡി എഫ് ഒ ജയകുമാർ ശർമ, തഹസീൽദാര്‍ പി ഡി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...