തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാലസ്വപ്നം – ‘തലവടി ചുണ്ടൻ’ കളിവള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ:  വഞ്ചിപ്പാട്ടും ചെണ്ടമേളവും  ആർപ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ ‘തലവടി ചുണ്ടൻ’ കളിവള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

നൂറുകണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപത്തുളള മാലിപ്പുരയിൽ നടന്ന ചടങ്ങ് തോമസ് കെ.തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. തലവടി ചുണ്ടൻ നിർമ്മാണ സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ശില്പി സാബു നാരായണൻ ആചാരിയെ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി രമേശ് കുമാർ എന്നിവർ ചേർന്ന് ആദരിച്ചു.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി , റവ.ഫാദർ ഏബ്രഹാം തോമസ്, സമിതി വൈസ് പ്രസിഡൻറ് ജോജി ജെ. വയലപള്ളി , അരുൺ കുമാർ പുന്നശ്ശേരിൽ, ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള, റമദാ ഗ്രൂപ്പ് ചെയർമാൻ റെജി ചെറിയാൻ, ബിജു പാലത്തിങ്കൽ, പി.വി ഉത്തമൻ, സുനിൽ വഞ്ചിക്കൽ, പി.ആർ.വി. നായർ , ബിനോയി മംഗലത്താടി, രജീഷ് കുമാർ, ജെറി മാമ്മൂട്ടിൽ, ഓവർസീസ് കോർഡിനേറ്റർ ഷിക്കു അമ്പ്രയിൽ, സുഗുണൻ സി.ആർ എന്നിവർ പ്രസംഗിച്ചു. ജലോത്സവ ദൃക്സാക്ഷി അവതാരകനും യുവമാധ്യമ പ്രവർത്തകനുമായ റിക്സൺ ഉമ്മൻ വർഗ്ഗീസിനെ ചടങ്ങിൽ ആദരിച്ചു. ജലോത്സവ പ്രേമികളുടെയും തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ നടന്ന വിവിധ കലാ പരിപാടികൾ ഉത്സവഛായ പകർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...