തലവടി ചുണ്ടന്റെ ഓഹരി ഉടമകളുടെ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന തലവടി ചുണ്ടന്റെ ഓഹരി ഉടമകളുടെ യോഗം നടന്നു. തിരുപനയന്നൂര്‍കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ.ആര്‍ ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠന്‍ ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ജോജി ജെ വയലപള്ളി, അരുണ്‍കുമാര്‍ പുന്നശ്ശേരില്‍ , അജിത്ത് കുമാര്‍ പിഷാരത്ത്, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍ , ട്രഷറാര്‍ പി.ഡി രമേശ് കുമാര്‍ , ജനറല്‍ കണ്‍വീനറര്‍മാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടില്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, ബിനോയി മംഗലത്താടില്‍, ഓവര്‍സീസ് കോര്‍ഡിനേറ്റമാരായ ഷിക്കു അമ്പ്രയില്‍, സജി മണക്ക്, ബൈജു കോതപുഴശ്ശേരില്‍, മധു ഇണ്ടംതുരുത്തില്‍, മാനേജര്‍ റിനു തലവടി എന്നിവര്‍ പങ്കെടുത്തു.

ജനുവരി ആദ്യം തലവടി ചുണ്ടന്‍ നീരണിയിക്കാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികള്‍ ഉള്‍പ്പെടെ 156 ഓഹരി ഉടമകള്‍ ഉണ്ട്. നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തില്‍ നിന്നും ഒരു ചുണ്ടന്‍ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് ചില ആഴ്ചകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 2022 ഏപ്രില്‍ 14ന് ആണ് 120-ല്‍ അധികം വര്‍ഷം പഴക്കമുള്ള തടി മാലിപ്പുരയില്‍ എത്തിച്ചത്. ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21ന് നടന്നു.

കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍മ്മാണം. തലവടി ചുണ്ടന്‍ വള്ളത്തിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂര്‍കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 2020 നവംബര്‍ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച്‌ രജിസ്റ്റര്‍ ചെയ്ത തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം ഏകോപിപ്പിക്കുന്നത്.നീരേറ്റുപുറം പമ്ബ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ.വര്‍ഗ്ഗീസ് മാത്യുവിന്റെ പുരയിടത്തിലെ മാലിപ്പുരയില്‍ ആണ് ചുണ്ടന്‍ വള്ളത്തിന്റെ നിര്‍മ്മാണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...